ന്യൂഡല്‍ഹി > രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വര്‍ധന കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു- 97,894 രോഗികള്‍.
പകുതിയിലേറെ രോഗികളും മഹാരാഷ്‌ട്രയിലാണ്. ഞായറാഴ്‌ച മാത്രം 57,074 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്‌ട്രയ്‌ക്കു പുറമെ കര്‍ണാടക, ഛത്തീസ്‌ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപനം രൂക്ഷമായിരിക്കുന്നത്.
രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 1,16,82,136 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..