Life Style

ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഇലക്കറികള്‍

ജീവിതശൈലിയില്‍ മാറ്റം വന്നതോടെ നിരവധി രോഗങ്ങളും വന്നുതുടങ്ങി. അത്തരത്തില്‍ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദയാഘാതം, കണ്ണിന് കാഴ്ചക്കുറവ്, പൊണ്ണത്തടി എന്നിവ. ഇവയ്ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തില്‍ ഇലക്കറി ഉള്‍പ്പെടുത്തുന്നത്.

നാം ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ചനിറമുള്ള ഇലക്കറികള്‍. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം.

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികള്‍. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

കണ്ണിന്റ കാഴ്ചയ്ക്ക് ഉത്തമമാണ് മുരിങ്ങയില പോലുള്ള ഇലക്കറികള്‍. അതുപോലെത്തന്നെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങള്‍ ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. തഴുതാമ, ചേമ്പില, ചീര, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

 

Related Articles

Post Your Comments


Back to top button