KeralaLatest NewsNews

കാല്‍ വഴുതി കിണറ്റില്‍ വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പ്രവാസി കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു. പൂനൂര്‍ കോളിക്കല്‍ അബൂബക്കര്‍ സിദ്ധിഖാണ് (58) കാല്‍ വഴുതി കിണറ്റില്‍ വീണ് ദാരുണമായി മരിച്ചത്. വീടിന്റെ പുറകിൽ പുതുതായി വാങ്ങിയ സ്ഥലത്ത് കിണറിന്റെ ജോലി നടക്കുന്നത് കാണാന്‍ സഹോദരനോടൊപ്പം പോയതായിരുന്നു ഇദ്ദേഹം. കാല്‍ വഴുതി വലിയ ആഴമുള്ള കിണറില്‍ വീഴുകയായിരുന്നു ഉണ്ടായത്. ഫയര്‍ഫോഴസ് എത്തിയാണ് മൃതദേഹം പുറത്തെടുക്കുകയുണ്ടായത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുണ്ടായി. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റായ ഇദ്ദേഹം റിയാദ് പ്ലീസ് ഇന്ത്യാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. കോളിക്കല്‍ പരേതനായ അഹമ്മദ് കുട്ടി യുടെ മകന്‍ തട്ടഞ്ചേരി അബൂബക്കര്‍ സിദ്ദീഖ്. മാതാവ്: ഖദീജ. ഭാര്യ: ലരീമ. മക്കള്‍: നൂറ സിദ്ദിഖ്, ഫൗറ സിദ്ദിഖ്.

Related Articles

Post Your Comments


Back to top button