KeralaNattuvarthaLatest NewsNews

ശബരിമല കര്‍മസമിതിയുടെ പേരില്‍ തൃപ്പൂണിത്തുറയിൽ വ്യാജ പോസ്റ്റർ; സമഗ്ര അന്വേഷണം വേണമെന്ന് ചിദാനന്ദ പുരി സ്വാമി

സമൂഹത്തില്‍ അനൈക്യവും അസ്വസ്ഥതയും വളര്‍ത്താനേ വ്യാജ പ്രചരണം കൊണ്ട് ഉപകരിക്കുവെന്നും, വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശബരിമല കര്‍മസമിതിയെ ആയുധമാക്കിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്വാമി ചിദാനന്ദ പുരി ആവശ്യപ്പെട്ടു.

പോളിംഗ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് വ്യാജ പോസ്റ്റര്‍ പുറത്തിറങ്ങിയത് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം നടന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ പതിയണമെന്നും ചിദാനന്ദ പുരി സ്വാമി ആവശ്യപ്പെട്ടു. പോസ്റ്ററിലെ ഉള്ളടക്കം കര്‍മസമിതിയുടെ നയത്തിനും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീക്ഷണത്തിനും വിരുദ്ധമാണെന്നും അദ്ദേഹംപറഞ്ഞു

Related Articles

Post Your Comments


Back to top button