LPG വില ഇനിയും കുറയും; സൂചനയുമായി പെട്രോളിയം മന്ത്രി Dharmendra Pradhan

LPG Price Latest News: LPG സിലിണ്ടർ വിലയിൽ ഉണ്ടായ കുറവുകൾ നമുക്ക് കാണാൻ കഴിയും.  രണ്ടു മാസത്തിൽ സിലിണ്ടറിന്റെ വില കൂടിയത് ഇരുപത്തിയഞ്ചോ മുപ്പതോ രൂപയല്ല മറിച്ച് 125 രൂപയാണ്.  അതിനു ശേഷം ഏപ്രിൽ ഒന്നിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 10 രൂപ കുറച്ചിരുന്നു. ഇപ്പോഴിതാ സിലിണ്ടറിന്റെ വില കുറയാനുള്ള മറ്റൊരു പ്രതീക്ഷകൂടി ഉണ്ടായിരിക്കുകയാണ്.  

കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ (Union Petroleum Minister Dharmendra Pradhan) മുന്നോട്ടും LPG സിലിണ്ടറിന്റെ വിലയിൽ കുറവു വരുമെന്ന് സൂചന നൽകിയിട്ടുണ്ട്.  

എൽപിജി വില ഇനിയും കുറയും

പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വില കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് ഇനിയും കുറയുമെന്നും കൽക്കത്തയിൽ വച്ച് ധർമേന്ദ്ര പ്രധാൻ ഇന്നലെ പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതിന്റെ ഗുണം ഉപയോക്താക്കൾക്ക് നൽകുമെന്ന് ഞങ്ങൾ നേരത്തേയും  പറഞ്ഞിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി  പ്രമുഖ വാർത്താ ഏജൻസിയായ ANI യോട് പറഞ്ഞു.

കഴിഞ്ഞ മാസം ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി എൽപിജി വില അതിവേഗം വർദ്ധിച്ചതായി ധർമേന്ദ്ര പ്രധാനും സമ്മതിച്ചിരുന്നു. 2020 ഡിസംബറിൽ 594 രൂപയായിരുന്ന സിലിണ്ടറിന്റെ വില ഇപ്പോൾ 819 രൂപയാണ്. ദരിദ്രർക്കുള്ള മണ്ണെണ്ണയുടെ വില 2014 മാർച്ചിൽ 14.96 രൂപയായിരുന്നു.  ഇത് ഇപ്പോൾ ഈ വർഷം ലിറ്ററിന് 35.35 രൂപയായി ഉയർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രമേണ വിലയിലുണ്ടായ വർധന എൽപിജി, മണ്ണെണ്ണ (പിഡിഎസ്) എന്നിവയ്ക്കുള്ള സബ്സിഡി അവസാനിപ്പിച്ചിരുന്നു.  പല സംസ്ഥാനങ്ങളിലും പെട്രോൾ, ഡീസൽ വിലകളും ഏറ്റവും ഉയർന്ന നിലയിലാണ്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗാർഹിക സിലിണ്ടറിന്റെ വില 125 രൂപ വർദ്ധിച്ചിരുന്നു. ഫെബ്രുവരി 4 ന് വില 25 രൂപ ഉയർന്നു, അതിനുശേഷം ഫെബ്രുവരി 15 ന് 50 രൂപ ഉയർന്നു, അതിനുശേഷം ഫെബ്രുവരി 25 ന് വീണ്ടും 25 രൂപയും മാർച്ച് ഒന്നിന് 25 രൂപയും ഉയർന്നു.

OPEC രാജ്യങ്ങളും ഉൽപാദനം വർദ്ധിപ്പിക്കും

അസംസ്കൃത എണ്ണ ഉൽപാദനത്തിൽ കുറവു വരുത്താൻ OPEC രാജ്യങ്ങൾ തീരുമാനിച്ചു, അതിനാൽ അസംസ്കൃത വിലയിൽ ഇനിയും കുറവുണ്ടാകാം, ഇത് രാജ്യത്തെ ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ചെയ്യും. ഇപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 64 ഡോളറിന് മുകളിലാണ്, ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 71 ഡോളറിലെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *