05 April Monday

ഇടുക്കിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ജോസഫ് ഗ്രൂപ്പുകാരന് കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

ചെറുതോണി > ഇടുക്കിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്. വാഴത്തോപ്പ് പഞ്ചായത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്തുണ്ടായത്. ഭൂമിയംകുളത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം.

ജോസഫ് ഗ്രൂപ്പ് പ്രവര്‍ത്തകനായ ഷിജോ ഞവരക്കട്ടിനാണ് കുത്തേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബൈജു ഉറവുങ്കല്‍ ആണ് കുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്നറിയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top