KeralaLatest NewsNews

ഭരണതുടർച്ചക്ക് തിരിച്ചടി? മുഖ്യന്റെ കട്ടൗട്ടിൽ നിന്നും തല വെട്ടി മാറ്റി

എത്രമാത്രം ദുഷ്ടമനസ്സുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസ്സിലാക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.

കണ്ണൂർ: കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. പിണറായി വിജയന്‍റെ കട്ടൗട്ടിന്‍റെ തല ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. ദുഷ്ടമനസ്സുകളാണ് ഇത്തരം പ്രവർത്തിക്ക് പിന്നിലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പ്രദേശത്ത് ആർഎസ്എസ് ഗുണ്ടാസംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. എത്രമാത്രം ദുഷ്ടമനസ്സുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസ്സിലാക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.

Related Articles

Post Your Comments


Back to top button