KeralaLatest NewsNews

യുഡിഎഫിന് നല്ല കഴിവുണ്ട്, ബിജെപിയെ തോൽപ്പിക്കാൻ ആരുടേയും പിന്തുണ വേണ്ടെന്ന് ഉമ്മൻ ചാണ്ടി

കാസർഗോഡ് : മ​ഞ്ചേ​ശ്വ​ര​ത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ് പിന്തുണ തേടിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ തളളി ഉമ്മൻ ചാണ്ടി. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് നല്ല കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Read Also  :  പരിക്ക്; ആന്റണി മാർഷ്യലിന് ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും

കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ മുല്ലപ്പള്ളി പരസ്യമായി ആവശ്യപ്പെട്ടത്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Related Articles

Post Your Comments


Back to top button