COVID 19Latest NewsNewsIndia

തെലങ്കാനയിൽ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കോവിഡ് ബാധ

ഹൈദരബാദ്: വിവാഹചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

കല്യാണത്തില്‍ 370 പേരാണ് പങ്കെടുത്തത്. ഇവരെ മുഴുവന്‍ കോവിഡ് പരിശോധന നടത്തിയതായും നിരീക്ഷണത്തിലാക്കിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഗ്രാമത്തില്‍ ക്വാറന്റെന്‍ സെന്ററും സ്ഥാപിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഇതേ ജില്ലയില്‍ നിന്നുള്ള സമീപഗ്രാമായ സിദ്ധപൂരില്‍ നിന്നുള്ള നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പലര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ നിസാമബാദിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിദ്ധപ്പൂര്‍ ഗ്രാമത്തില്‍ ഒരു കോവിഡ് ക്യാമ്പ് സെന്റര്‍ ആരംഭിച്ചതായും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഞായറാഴ്ച നിസാമബാദ് ജില്ലയില്‍ മാത്രം 96 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് നിസാമബാദ്. ഇന്നലെ തെലങ്കാനയില്‍ 1,097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര്‍ മരിച്ചു. സംസ്ഥാനത്ത് 8,746 സജീവകേസുകളാണ് ഉള്ളത്.

Related Articles

Post Your Comments


Back to top button