KeralaLatest NewsNewsCrime

പത്തനംതിട്ടയിൽ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതായി അമ്മ കനക മൊഴി നല്‍കിയിട്ടുണ്ട്. അമ്മയേയും പൊലീസ് ചോദ്യംചെയ്യുകയാണ്. കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Post Your Comments


Back to top button