Latest NewsNewsIndia

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളോട് വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിനൊരുങ്ങി സുരക്ഷാ സേന; ആയിരം സൈനികരെ വിന്യസിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റു വേട്ട തുടരാനുറച്ച് സുരക്ഷാ സേന. ആയിരം സൈനികരെ വിന്യസിച്ചുകൊണ്ട് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖല പൂർണ്ണമായും വളഞ്ഞിരിക്കുകയാണ് സൈന്യം. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്ന മേഖലയിലാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമണം നടത്തുന്ന മേഖലകൾ മനസിലാക്കിയ ശേഷമാണ് സൈന്യത്തിന്റെ നീക്കം.

Read Also: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; വിവിധ മേഖലകളിൽ സമഗ്ര ചർച്ചയ്ക്ക് സാധ്യത

മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു. ബിജാപ്പൂർ മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 24 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ഇതിന് തിരിച്ചടിയായി സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ 20 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തു.

ഡ്രോണുകളുടെ സഹായത്തോടെ നിരീക്ഷണം നടത്തിയാണ് മേഖലയിൽ തെരച്ചിൽ പുരോഗമിക്കുന്നത്.

Read Also: കോവിഡ് വ്യാപനത്തിന് തടയിടാൻ പ്രാദേശിക അടച്ചിടൽ വേണ്ടി വരും; കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് രൺദീപ് ഗുലേറിയ

Related Articles

Post Your Comments


Back to top button