COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി തല്ലിത്തകർത്തു ; വീഡിയോ പുറത്ത്

മുംബൈ : കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി തല്ലിത്തകർത്തു. റിസപ്ഷൻ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Read Also : ലാവലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ

കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ വന്ന് പ്രശ്‌നമുണ്ടാക്കിയത്. ആശുപത്രി റിസപ്ഷനിലെ സാധനങ്ങളാണ് ഇവർ അടിച്ച് തകർത്തത്. തുടർന്ന് പെട്രോൾ ഒഴിച്ച് റിസപ്ഷന് തീയിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

Related Articles

Post Your Comments


Back to top button