05 April Monday

"മുംബൈക്കർ" ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021



മുംബൈ :കോവിഡ്  കാലഘട്ടത്തിൽ പൂർണ്ണമായും മുംബൈയിൽ ചിത്രീകരിച്ച സിനിമ എന്ന രീതിയിൽ ശ്രദ്ധ നേടിയ ആക്ഷൻ ത്രില്ലർ ' മുംബൈക്കർ' ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്   ഏപ്രിൽ 3ന് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രാന്ത് മാസെയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ടു.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രഹകന്മാരിൽ ഒരാളായ സന്തോഷ് ശിവൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച മുംബൈക്കർ ഒരു ദിവസം തന്നെ ഒന്നിലധികം ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത് ചരിത്രം സൃഷ്ടിക്കുകയുണ്ടായി. ഒറ്റ ദിവസം 14 വ്യത്യസ്ത ലൊക്കേഷനുകളിൽ വരെ 'മുംബൈക്കറി'ന്റെ ചിത്രീകരണം നടന്നു.

റിയ ഷിബു അവതരിപ്പിച്ച് ഷിബു തമീൻസ് പ്രോജക്ട് ഡിസൈനർ ആയ 'മുംബൈക്കറി'ൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മക്കൾ സെൽവൻ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദ്ദേഹത്തെ കൂടാതെ വിക്രാന്ത് മാസെ, താന്യ മണിക്ടാല, സഞ്ജയ് മിശ്ര, രൺവീർ ഷോറി, സച്ചിൻ ഖെദേക്കർ, ഹൃദു ഹാറൂൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top