Advertisement
CinemaMollywoodLatest NewsNewsEntertainment

പൃഥ്വിരാജ് ചിത്രം സ്റ്റാർ ട്രെയിലർ പുറത്തുവിട്ടു

Advertisement

പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘സ്റ്റാർ’ ട്രെയിലർ പുറത്തുവിട്ടു. ഹൊറാർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഏപ്രിലിൽ 9ന് പ്രദർശനത്തിനെത്തും. പൃഥ്വിരാജിനൊപ്പം ജോജു ജോർജ്ജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ജാഫർ ഇടുക്കി, സബിത, ഷൈനി, രാജേഷ് പുനലൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Related Articles

Post Your Comments


Back to top button