Advertisement
Latest NewsNewsInternational

സമ്പദ് വ്യവസ്ഥ അതിവേഗ വളർച്ചയിലേക്ക്; യുഎസും ഇന്ത്യയും ബ്രസീലും ചൈനയെ പിന്നിലാക്കി കുതിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ

Advertisement

രനൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ അതിവേഗ വളർച്ചയ്ക്ക് ഈ വർഷം ലോക സമ്പദ് വ്യവസ്ഥ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച പാക്കേജുകളും ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന നിലപാടുകളും സമ്പദ് വ്യവസ്ഥ ഉയരാനുള്ള നിർണായക ഘടകമാകും. കോവിഡ് വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നുണ്ട്.

Read Also: സർവേ ഫലങ്ങൾ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയത്, കേരളം ഇക്കുറി യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ ആശങ്കകൾ ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കോവിഡ് വ്യാപനത്തിൽ നിന്നും പൂർണ്ണമായി കരകയറാൻ രാജ്യം കൂടുതൽ സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2024 ഓടെ ലോക ഉത്പാദനം പാൻഡെമിക്കിന് മുൻപ് പ്രതീക്ഷിച്ചതിനേക്കാൾ 3 ശതമാനം കുറവായിരിക്കും. ടൂറിസത്തേയും സേവനങ്ങളെയും ആശ്രിയിക്കുന്ന രാജ്യങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നുവെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു.

Read Also: ഛത്തീസ്ഗഢിലെ നക്സൽ ആക്രമണത്തിൽ 22 ജവാന്മാർക്ക് വീരമൃത്യു; നിരവധി പേരെ കാണാതായി, തിരച്ചിൽ നടത്തി 2000 സൈനികർ

രാജ്യങ്ങൾക്ക് അവരുടെ ജനസംഖ്യയിൽ എത്ര വേഗത്തിൽ കുത്തിവെയ്പ്പ് പൂർത്തിയാക്കും എന്നതിന്റെ ആശ്രയിച്ചായിരിക്കും സാമ്പത്തിക വളർച്ച. കൂടുതൽ സമയമെടുക്കുന്തോറും വൈറസ് അന്താരാഷ്ട്ര ഭീഷണിയായി തുടരുമെന്നും വിദഗ്ധർ പറയുന്നു.

2021 ന്റെ ആദ്യ മൂന്നു മാസങ്ങളിലെ പാദത്തിൽ 1.3 ശതമാനം ആഗോള വളർച്ച കാണിക്കുന്ന ബ്ലുംബെർഗ് ഇക്കണോമിക്‌സിന്റെ പുതിയ നൗകാസ്റ്റുകൾ അസമത്വം പിടിച്ചെടുക്കുന്നു. യുഎസ് സാനത്തിക വളർച്ച കുതിക്കുകയും ഫ്രാൻസ്, ഇറ്റലി, ജർമ്മനി, യു കെ, ഇറ്റലി എന്നിവ ചുരുങ്ങുകയും ചെയ്യും. ബ്രസീൽ, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ ചൈനയെ മറികടക്കുന്ന സാഹചര്യവും നിലവിൽ ഉണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Read Also: കോവിഡ് പ്രതിരോധ വാക്‌സിൻ; രണ്ടാം ഡോസ് സ്വീകരിച്ച് ഉപരാഷ്ട്രപതി

Related Articles

Post Your Comments


Back to top button