Advertisement
KeralaCinemaMollywoodNewsEntertainment

ദുരൂഹത ഉണർത്തി പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ ടീസർ പുറത്ത്

Advertisement

ദുരൂഹത ഉണർത്തുന്ന രംഗങ്ങളുമായി പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’യുടെ ടീസർ പുറത്ത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, നവാസ് വള്ളിക്കുന്ന്, സാഗർ സൂര്യ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്.

റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സംഗീത സംവിധായകനായ ജേക്സ് തന്നെയാണ് പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത്. ടീസറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

 

Related Articles

Post Your Comments


Back to top button