Advertisement
KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘അവരങ്ങനെ എന്റെ സിനിമകളൊന്നും കണ്ട് കൃത്യമായി അഭിപ്രായം പറയുന്നവരല്ല’

Advertisement

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് സിനിമയിൽ നിന്ന് സംയുക്ത വിട്ടു നിൽക്കുകയും ചെയ്തു. സിനിമയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ല എന്നാണ് പലപ്പോഴും താരം പറയാറുള്ളത്. അഭിനയം നിർത്താൻ ബിജുമേനോൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പല അഭിമുഖങ്ങളിലും സംയുക്ത വ്യക്തമാക്കിയിട്ടുമുണ്ട്.

ഇപ്പോഴിതാ സംയുക്തയെക്കുറിച്ച് ബിജു മേനോൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബിജു മേനോന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സംയുക്ത വര്‍മ്മയുമായി വഴക്കും തര്‍ക്കങ്ങളുമെല്ലാം ഉണ്ടാവാറുണ്ട്. കുറവുകളേറെയുള്ള ഒരാളാണ് ഞാന്‍. വഴക്കൊക്കെയുണ്ടാവാറുണ്ട്. മകന്‍ ദക്ഷ് അച്ഛന്റെ സിനിമയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അവരങ്ങനെ എന്റെ സിനിമകളൊന്നും കണ്ട് കൃത്യമായി അഭിപ്രായം പറയുന്നവരൊന്നുമല്ല എന്ന് ബിജുമേനോൻ പറയുന്നു.

നിലവിലെ ജീവിതത്തില്‍ സന്തുഷ്ടവാനാണ്. പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോവാനാണ് ആഗ്രഹം. മടി മാറ്റാനും യോഗ ചെയ്യാനുമൊന്നും സംയുക്ത വര്‍മ്മ ശ്രമിച്ചിട്ടില്ലെന്നും ബിജു മേനോന്‍ പറയുന്നു.

Related Articles

Post Your Comments


Back to top button