Advertisement
KeralaLatest NewsNews

കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ ആർ. ബാലകൃഷ്‌ണപിള്ളക്ക് 87ാം ജന്മദിനം

Advertisement

കേരള കോൺഗ്രസ്‌ (ബി) ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്‌ണപിള്ളയുടെ 87ാമത് ജന്മദിനം ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ​ പത്തനാപുരത്ത്​ നിന്ന്​ മത്സരിക്കുന്ന മകൻ കെ.ബി. ഗണേഷ്കുമാർ തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കൊട്ടാരക്കരയിലെ വീട്ടിൽ എത്തിയിരുന്നു.

പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സദ്യയും ഒരുക്കിയിരുന്നു. മറ്റ് മക്കളായ ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ, മരുമക്കളായ കെ. മോഹൻ ദാസ്, ടി. ബാലകൃഷ്ണൻ, ബിന്ദു ഗണേഷ് തുടങ്ങിയവരും, കേരള കോൺഗ്രസ്‌ (ബി) നേതാക്കളും എത്തിയിരുന്നു.

തിരുവനന്തപുരത്ത്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസമാണ്​ വീട്ടിലെത്തിയത്​. രാവിലെ കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ വീട്ടിലെത്തി ബാലകൃഷ്ണപിള്ളയ്ക്ക് ജന്മദിനാശംസകൾ നേർന്നു ആശംസകൾ നേർന്നു.

Related Articles

Post Your Comments


Back to top button