Advertisement
Latest NewsIndia

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ചു; പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി വളർത്തുനായ

Advertisement

ചെന്നൈ : മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാളെ പിടികൂടി വളർത്തുനായ. കോയമ്പത്തൂർ സെൽവപുരത്താണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ച ദിലീപ് കുമാർ എന്നയാളെയാണ് വളർത്തുനായ രക്ഷപ്പെടാൻ അനുവദിക്കാതെ പിടികൂടിയത്. നാട്ടുകാർ ചേർന്നാണ് ഇയാളെ പിന്നീട് പോലീസിൽ ഏൽപ്പിച്ചത്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

വെള്ളിയാഴ്ച്ച രാത്രിയാണ് യുവതിക്ക് നേരെ ദിലീപ് കുമാർ ആക്രമണം നടത്തിയത്. സഹോദരന്റെ വീടിന് സമീപം കെട്ടിയുണ്ടാക്കിയ ചെറിയ ഷെഡ്ഡിലാണ് യുവതി താമസിച്ചിരുന്നത്. രാത്രി ആരും കാണാതെ യുവതിയുടെ വീട്ടിൽ എത്തിയ ശേഷമായിരുന്നു ദിലീപിന്റെ അതിക്രമം. ഏറെ നേരം ആയിട്ടും വെളിച്ചം കാണാത്തതിനെ തുടർന്ന് സഹോദരൻ ഷെഡ്ഡിൽ എത്തി നോക്കിയപ്പോഴാണ് ദിലീപ് കുമാറിനെ കണ്ടത്. സഹോദരനെ കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

Read Also: തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി കെ. ബി ഗണേഷ് കുമാര്‍

എന്നാൽ യുവതിയുടെ വളർത്തുനായ ദിലീപിനെ പിന്തുടർന്നു. ഓടിച്ചിട്ട് ദിലീപിന്റെ കാലിൽ കടിച്ച നായ ഇയാളെ രക്ഷപ്പെടാൻ അനുവദിക്കാതെ വളഞ്ഞു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

Related Articles

Post Your Comments


Back to top button