Advertisement
Latest NewsNewsIndia

മാമ്പഴം മോഷ്ടിച്ചുവെന്ന് ആരോപണം; കുട്ടികളെ കെട്ടിയിട്ട് ചാണകം തീറ്റിച്ചു, ക്രൂരമർദ്ദനം

Advertisement

ഹൈദരാബാദ്: വീട്ടുവളപ്പിൽ നിന്നും അനുവാദമില്ലാതെ മാമ്പഴം മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. തെലങ്കാനയിലെ മെബൂബാബാദിലാണ് സംഭവം. തോറൂര്‍ മണ്ഡലത്തിലെ കാന്തൈപാലം ഗ്രാമത്തില്‍ പതിനേഴും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് അക്രമത്തിനു ഇരയായത്.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാങ്ങ കട്ടുപറിച്ചത് ചോദ്യം ചെയ്ത് ഇവർ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടികളുടെ കൈകള്‍ കൂട്ടികെട്ടിയതിനു ശേഷം വായില്‍ ചാണകം വച്ച്‌ കൊടുക്കുകയും ചെയ്തു. കൂടാതെ, കുട്ടികളുടെ ശരീരത്തില്‍ ഒരു സംഘം ആളുകള്‍ ചാണകം പുരട്ടുകയും ചെയ്തു.

കുട്ടികളെ മര്‍ദ്ദിക്കുന്നതും ചാണകം തീറ്റിക്കുന്നതുമായ കാര്യങ്ങൾ ഇവർ തന്നെ വീഡിയോയിൽ ചിത്രിക്കരിച്ചു. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ തന്നെ ചിത്രീകരിച്ച വീഡിയോ പൊലീസിൻ്റെ കൈവശമുണ്ട്.

Related Articles

Post Your Comments


Back to top button