Advertisement
KeralaLatest NewsNewsIndia

78 കോടിയും മുഖ്യമന്ത്രിയുടെ കമ്മീഷൻ ; ലാവ്‌ലിൻ കേസിൽ വീണ്ടും പിടിമുറുകുന്നു

Advertisement

കൊച്ചി: ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാരിനെ കബളിപ്പിച്ചു സമ്ബാദിച്ച കോടികളുടെ കമ്മീഷന്‍ പിണറായി വിജയന്‍ നിക്ഷേപിച്ചത് കമലാ ഇന്റര്‍ നാഷണല്‍ എന്ന വിദേശ കമ്പനിയില്‍. ഇതു സംബന്ധിച്ച രേഖകള്‍ ക്രൈം നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. പിണറായിയുടെ ഭാര്യയുടെ പേരാണ് കമ്പനിക്ക്. ഏഴാം തീയതി വീണ്ടും നന്ദകുമാറിന്റെ മൊഴിയെടുത്തു കഴിഞ്ഞാല്‍ പിണറായി വിജയനെതിരെ നടപടിയുണ്ടാകും.
ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ലാവ് ലിന്‍ കേസ് പരിഗണിക്കുമ്ബോള്‍ സര്‍ക്കാര്‍ കൗണ്‍സല്‍ ഈ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും. അതോടെ പിണറായിയെ ലാവ്‌ലിന്‍ കേസില്‍ പ്രതിയാക്കണമെന്ന സിബിഐയുടെ ആവശ്യത്തില്‍ സുപ്രീം കോടതി നിലപാട് നിര്‍ണായകമാകും.

Also Read:ക്ഷേത്ര പുരോഹിതന്റെ പ്രവാചക നിന്ദ: പ്രധാനമന്ത്രി ഇടപെടണമെന്ന് മജ്‌ലിസെ മുശാവറ

ലാവ്‌ലിന്‍ കേസില്‍ ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സഖാവ് ഇ. ബാലാനന്ദനാണ് നന്ദകുമാറിന് കമലാ ഇന്റര്‍ നാഷണലിന്റെ വിവരങ്ങള്‍ നല്‍കിയത്. ബാലാനന്ദന്‍ പാര്‍ട്ടിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ പിണറായിക്ക് അഴിമതിയിലെ മുഖ്യ പങ്കാളിത്തം വ്യക്തമായി കണ്ടെത്തി രേഖപ്പെടുത്തിയിരുന്നു. 78 കോടി രൂപയാണ് കമലാ ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചത്.
ആദ്യമായാണ് ഈ വിവരം അന്വേഷണ ഏജന്‍സിയില്‍ എത്തുന്നത്. 2004 ല്‍ ലാവ്‌ലിന്‍ കേസ് സംബന്ധിച്ച അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസയക്കാന്‍ തയാറായെങ്കിലും അന്നത്തെ കോണ്‍ഗ്രസ്- യുപിഎ സര്‍ക്കാര്‍ തടയുകയായിരുന്നു.

Related Articles

Post Your Comments


Back to top button