തിരുവനന്തപുരം: വർക്കലയിൽ 39കാരിയെ വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ചാവടിമുക്ക് സ്വദേശി ഗോപിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്ന സ്ത്രീയുമായി ഗോപി അടുപ്പത്തിലായിരുന്നു. എന്നാൽ അതേസമയം ഗോപി വേറെ വിവാഹം കഴിച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരമാണ് ഗോപിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments