04 April Sunday

അദാനിയുമായി കരാർ ഒപ്പിട്ടെന്ന്‌ പറഞ്ഞില്ലെന്ന്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ഹരിപ്പാട് ‌> ഗൗതം അദാനിയുമായി സംസ്ഥാനസർക്കാരോ വെെദ്യുതി ബോർഡോ നേരിട്ട്‌ കരാർ ഒപ്പുവച്ചിട്ടില്ലെന്നും എസ്‌ഇസിഐയുമായുള്ള കെഎസ്ഇബി കരാർ ദ്രോഹമാണെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. 

കരാർ സർക്കാർ അറിഞ്ഞില്ലായെന്നത് ശരിയല്ല.  വൈദ്യുതി റഗുലേറ്ററി കമീഷന്റെ റിപ്പോർട്ട് പ്രകാരം അഞ്ചുവർഷമായി കേരളം വൈദ്യുതി മിച്ച സംസ്ഥാനമാണ്.  ഈ സാഹചര്യത്തിൽ  ഉയർന്ന വിലയ്‌ക്ക് അധികവൈദ്യുതി വാങ്ങേണ്ടതില്ല. അദാനിയുമായി വൈദ്യുതി ബോർഡോ സംസ്ഥാന സർക്കാരോ നേരിട്ട് കരാർ ഒപ്പുവച്ചെന്ന് പറഞ്ഞിട്ടില്ല. 

കേന്ദ്രത്തിന്റെ സോളാർ എനർജി കോർപറേഷൻ ലിമിറ്റഡ് (എസ്‌ഇസിഐ) കമ്പനിയുമായി 2019ലാണ്‌ കരാർ ഒപ്പുവച്ചത്‌.ഈ കരാറിൽനിന്ന് കേന്ദ്ര –- സംസ്ഥാന സർക്കാരുകൾ പിന്മാറണം.  കടം വാങ്ങിവച്ചിട്ടാണ്‌ മിച്ചമെന്ന്‌ പറയുന്നത്‌ – ചെന്നിത്തല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top