Advertisement
Latest NewsNewsIndia

ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന?

സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

Advertisement

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് നൽകി. റിട്ട ജസ്റ്റിസ് ഡി കെ ജയിൻ ആണ് സമിതി റിപ്പോർട്ട് സമര്‍പ്പിച്ചത്. നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്.

Read Also: രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; മലയാളികൾ അടക്കം 3 പേർ പിടിയിൽ

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്. ചാരക്കേസിന് പിന്നിലെ 2018ലാണ് സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

Related Articles

Post Your Comments


Back to top button