‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്. കുപ്രചരണങ്ങളെ പൊളിച്ച് വീഡിയോയുമായി കൊച്ചുമകള്‍ ഋതിക. റേഷന്‍ കിട്ടുന്നില്ലെന്ന് പ്രചരിപ്പിച്ചത് കള്ളമാണെന്ന് പാറുവമ്മയുടെ കൊച്ചുമകള്‍ ഋതിക പറയുന്നു. മുത്തശ്ശിയ്ക്ക് കിറ്റും റേഷനും കൃത്യമായി കിട്ടുന്നുണ്ടെന്നും ഫോട്ടോഷൂട്ട് തങ്ങളുടെ അറിവോടെ ചെയ്തതാണെന്നും അവര്‍ പറയുന്നു.
നേരത്തെ, എൽ.ഡി.എഫിന്റെ പ്രചാരണ പോസ്റ്ററുകളിലെ മോഡൽ പാറുവമ്മയ്ക്ക് മതിയായ റേഷൻ ഇല്ലെന്നും സാഹായത്തിന് ആളില്ലെന്നും മറ്റുമുള്ള വീഡിയോ കോൺഗ്രസ് എം.പി ഹൈബി ഈഡൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ തരംഗമായിരുന്നു.
വീഡിയോ ഷെയര്‍ ചെയ്ത ഹൈബി ഈഡന്‍ എം.പിയും കോണ്‍ഗ്രസും മാപ്പുപറയണമെന്നും ഋതിക ആവശ്യപ്പെട്ടു.
Post Your Comments