Advertisement
News

കോവിഡ് മാറിയിട്ടു വേണം ‘അനുഗ്രഹീതൻ ആന്റണി’ തിയേറ്ററിൽ പോയി കാണാൻ; നടി ഗൗരി കിഷൻ

Advertisement

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോം ക്വാറന്റൈനിൽ കഴിയുകയാണ് പ്രേഷകരുടെ പ്രിയ നടി ഗൗരി ജി കിഷൻ. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം അനുഗ്രഹീതൻ ആന്റണി’ തിയറ്ററിൽ പോയി കാണാൻ കഴിയാത്ത വിഷമം പങ്കുവെയ്ക്കുകയാണ് ഗൗരി. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കോവിഡ് മാറിയിട്ടു വേണം പടം തിയേറ്ററിൽ പോയി കാണാനെന്നാണ് ഗൗരി പറയുന്നത്.​ ഒപ്പം ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തിന് പ്രേക്ഷകരോടും താരം നന്ദി പറഞ്ഞു.

ഏപ്രിൽ ഒന്നിന് തിയറ്ററിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സംഗീതത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്തത് പ്രിന്‍സ് ജോയ് ആണ്. അശ്വിന്‍ പ്രകാശ്‌ , ജിഷ്ണു എസ് രമേശ്‌ എന്നിവരുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നവീന്‍ ടി മണിലാലാണ്. സണ്ണി വെയ്ൻ ഒരിടവേളക്ക് ശേഷം നായകനായെത്തുന്ന ചിത്രം കൂടിയാണിത്.

Related Articles

Post Your Comments


Back to top button