Advertisement
KeralaLatest NewsNews

സർവേ ഫലങ്ങൾ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയത്, കേരളം ഇക്കുറി യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

Advertisement

തിരുവനന്തപുരം : ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

ബിജെപിയെ എതിർക്കാൻ സിപിഎമ്മിനാകില്ല. അഞ്ച് കൊല്ലത്തെ അഴിമതിക്കും ദുർഭരണത്തിനും പിണറായി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കളെ പരിഗണിച്ചപ്പോൾ വനിതകളുടെ കാര്യത്തിൽ പാളിപ്പോയിയെന്നും രാഹുൽ സ്വയം വിമർശനം നടത്തി.

Read Also  :  ഓണ്‍ലൈന്‍ വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഘം പിടിയിൽ

എന്നാൽ ബംഗാളുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിലപാട് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നാണ് രാഹുൽ മറുപടി പറഞ്ഞത്. തൃണമൂലിന് പിന്തുണ നൽകുന്ന കാര്യം അപ്പോൾ ആലോചിക്കുമെന്നു രാഹുൽ പറഞ്ഞു. നിലവിൽ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്.

Related Articles

Post Your Comments


Back to top button