Advertisement
KeralaLatest NewsNews

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം

Advertisement

തൃശൂര്‍ : കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു.

Read Also : കോവിഡ് വ്യാപനം : കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് റിപ്പോർട്ട്  

കെ ജയശങ്കറിന്റെ റോഡ് ഷോയ്ക്കിടെ ഇന്നലെ സംഘര്‍ഷം നടന്നിരുന്നു. ഇന്നലെ രാത്രിയാണ് കുന്നംകുളം ചിറയ്ക്കലിലെ കല്യാണ മണ്ഡപത്തിന് സമീപത്ത് വെച്ച്‌ യുഡിഎഫ് സ്ഥാനാര്‍ഥി കെ ജയശങ്കറിന്റെ റോഡ് ഷോയ്ക്കിടെ സംഘര്‍ഷമുണ്ടായത്.

റോഡ് ഷോയ്ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ആക്രമണം നടത്തിയവര്‍ക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയശങ്കര്‍ കുന്നംകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

8 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിവാഹാഘോഷത്തിനെത്തിയ 7 പേര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Post Your Comments


Back to top button