Advertisement
KeralaLatest NewsNews

‘ഇനി പാമ്പ് കടിച്ച് ചത്താലും ഇവനെ വിളിക്കില്ല’; ശോഭാ സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിച്ച വാവ സുരേഷിനെതിരെ സൈബർ സഖാക്കൾ

Advertisement

കഴക്കൂട്ടത്തെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയ വാവ സുരേഷിന് നേരെ സൈബർ സഖാക്കൾ. വാവ സുരേഷിൽ നിന്നും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൈബർ സഖാക്കൾ കമൻ്റ് ചെയ്യുന്നു. ‘ഇനി പാമ്പ് കടിച്ച് ചത്താലും ഇവനെ വിളിക്കില്ല’ എന്നാണ് ഒരാളുടെ പ്രതിഷേധ കമൻ്റ്.

അതേസമയം, കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ശക്തമായ പ്രചാരണം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. നാടിൻ്റെ വികസനത്തിനോ യുവാക്കൾക്ക് ജോലി നൽകാനോ സ്ഥലം എംഎൽഎയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ തയ്യാറായില്ലെന്ന് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ ആരോപിച്ചു.

കഴക്കൂട്ടത്തെ സ്റ്റേഡിയം പ്രധാനമന്ത്രിയുടെ പരിപാടിയോടെ മോശമാക്കിയെന്ന കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് സ്വന്തം തെറ്റ് മറക്കാനെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറയുകയാണ് കഴക്കൂട്ടം മണ്ഡലം.

Related Articles

Post Your Comments


Back to top button