Advertisement
MollywoodLatest NewsNewsEntertainment

ബിഗ് ബോസ് ഫൈനലിൽ എത്തുന്നത് ആരെല്ലാം? പ്രവചനവുമായി ഭാഗ്യലക്ഷ്മി

എന്തായാലും മണിക്കുട്ടന്‍ വരാന്‍ നൂറ് ശതമാനം സാധ്യതയുണ്ട്

Advertisement

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 3 യിൽ ഫൈനലിസ്റ് ആയിരിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ച ഒരു മത്സരാർത്ഥിയാണ് ഭാഗ്യലക്ഷ്മി. എന്നാൽ അപ്രതീക്ഷിതമായി താരം ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ തന്റെ കാഴ്ചപ്പാടില്‍ ആരെല്ലാം ഫൈനലിലുണ്ടാകുമെന്ന് മനസ് തുറക്കുകയാണ് ഭാഗ്യലക്ഷ്മി. നാല് പേരെയാണ് ഭാഗ്യലക്ഷ്മി ഫൈനലിസ്റ്റുകളായി കണക്കാക്കുന്നത്.

എന്തായാലും മണിക്കുട്ടന്‍ വരാന്‍ നൂറ് ശതമാനം സാധ്യതയുണ്ട്. സാധ്യതയല്ല എനിക്ക് നല്ല ഉറപ്പാണ് മണിക്കുട്ടന്‍ ഫൈനലിലുണ്ടാകുമെന്ന്. ഡിംപലും റംസാനും വരും. എന്നാൽ റംസാന്റ ദേഷ്യം തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും അത് ജനങ്ങള്‍ വിമര്‍ശിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സന്ധ്യ വളരെ ബോള്‍ഡായ സ്ത്രീയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒട്ടും വൈകാരികമാകാതെ കാര്യങ്ങള്‍ പറയാനുള്ള മനക്കരുത്ത് സന്ധ്യയ്ക്കുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Related Articles

Post Your Comments


Back to top button