തൃപ്പൂണിത്തുറ > തൃപ്പൂണിത്തുറയിൽകെ ബാബുവിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ്. കെ ബാബു പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതാവ് എ ബി സാബു പ്രതികരിച്ചു. ബിജെപിയുമായുള്ള വോട്ടുകച്ചവടം ബാബുവിന് തിരിച്ചടിയാകും. മണ്ഡലത്തിൽ എം സ്വരാജിന് അനുകൂല സഹാചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐ വിഭാഗത്തെ പൂർണമായും അവഗണിച്ചായിരുന്നു മണ്ഡലത്തിൽ ബാബുവിൻ്റെ പ്രചാരണമെന്നും സാബു തുറന്നടിച്ചു.
സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കെ. ബാബു തന്നെ കുറ്റവിമുക്തനാക്കിയെന്ന് പറഞ്ഞ് ഒരു രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍ അത് കുറ്റവിമുക്തനാക്കിയ രേഖയല്ല. അത് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഒരു രേഖ മാത്രമാണ്. നിലവില്‍ തൃപ്പൂണിത്തുറയിലെ മത്സരച്ചിത്രം നോക്കിയാല്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ജനങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ കാത്തിരുന്നവരെ നിരാശരാക്കി- എ വി സാബു പറഞ്ഞു.
മണ്ഡലത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണങ്ങളില്‍നിന്ന് വിട്ടുനിന്നതായി പരാതിയുയര്‍ന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..