Advertisement
KeralaLatest NewsNews

ബി.ജെ.പിയ്ക്ക് ഒരു മുഖമേ ഉള്ളൂ, : ഇ.ശ്രീധരന്റെ രാഷ്ട്രീയ വിലയിരുത്തല്‍ തിരുത്തി ഷാഫി പറമ്പില്‍

Advertisement

പാലക്കാട്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ.ശ്രീധരന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. ബി.ജെ പിയ്ക്ക് കേരളത്തില്‍ ഒരു മുഖമേയുള്ളൂവെന്നും, ആരെങ്കിലും വന്നാല്‍ മാറുന്നതല്ല അതെന്നും അദ്ദേഹം പറഞ്ഞു.

Read Also : സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് സമാപനം, വോട്ടെടുപ്പ് ചൊവ്വാഴ്ച

ശ്രീധരന്റെ രാഷ്ട്രീയ വിലയിരുത്തല്‍ റിയലിസ്റ്റിക് അല്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. അതേസമയം തന്റെ പാഷന്‍ പൊതുപ്രവര്‍ത്തനമാണെന്നും, മറ്റേതെങ്കിലും മേഖലയില്‍ സേഫായ ശേഷം രാഷ്ട്രീയത്തില്‍ എത്തിയ വ്യക്തിയല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ വന്നശേഷം ബി.ജെ.പിയുടെ മുഖച്ഛായ മാറിയെന്നും, വോട്ട് വിഹിതം മുപ്പത് ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇ ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പിക്കാരന്‍ എന്ന നിലയിലല്ല, മെട്രോമാന്‍ നിലയിലാണ് വോട്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Articles

Post Your Comments


Back to top button