Advertisement
KeralaLatest NewsNews

രണ്ടു തവണ വാക്‌സിൻ സ്വീകരിച്ചയാൾക്ക് വീണ്ടും കോവിഡ് സ്ഥിതീകരിച്ചു.

Advertisement

ഗാന്ധിനഗര്‍: രണ്ടുതവണ കോവിഡ് വാക്സിന്‍ സ്വീകരിച്ച കോട്ടയം മെഡിക്കല്‍ കോളജ്​ ജീവനക്കാരിക്ക് കോവിഡ്. അരീപ്പറമ്ബ് സ്വദേശിനിയായ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജനുവരിയില്‍ മെഡിക്കല്‍ കോളജിലെ സെന്‍ററില്‍നിന്നാണ് ആദ്യ വാക്സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും സ്വീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തി. ഞായറാഴ്ച പരിശോധനഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരോട് തല്‍ക്കാലം വീട്ടില്‍തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി.

Also Read:വി ഐ പി പരിഗണകൾ ഒന്നുമില്ലാതെ ബി ജെ പി നേതാക്കൾ ഗൗരീശങ്കര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി.

വാക്‌സിന് വേണ്ടി ഒരുപാട് കാത്തിരുന്നവരാണ് ലോക ജനത. ഒടുവിൽ വാക്‌സിൻ എത്തിയിട്ടും കോവിഡ് ദുരന്തങ്ങൾ അവസാനിക്കുന്നുമില്ല. രക്തം കട്ടപിടിക്കുന്ന അസുഖം ചുരുക്കം ചിലർക്ക് റിപ്പോർട്ട്‌ ചെയ്തെങ്കിലും അതിനെ ആരോഗ്യ സംഘടനകൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ആ സാഹചര്യത്തിലാണ് ഇതരത്തിലൊരു വാർത്ത പുറത്തു വരുന്നത്. വാക്‌സിന്റെ കാര്യക്ഷമതയെ ഇത് ചോദ്യം ചെയ്തേക്കാം.

Related Articles

Post Your Comments


Back to top button