Advertisement
KeralaLatest NewsNewsCrime

ഹോട്ടൽ മുറിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

Advertisement

തിരുവനന്തപുരം: യുവാവിനെ ഹോട്ടൽമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ ഹോട്ടൽ മുറിയിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. വലിയശാലാ സ്വദേശി വൈശാഖിന്റേതാണ് മൃതദേഹം. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also  :  ‘സർവേ ഫലങ്ങൾ പുറത്തുവന്നതിനു ശേഷം മൂന്നാഴ്ചകൾ പിന്നിട്ടു, രാഷ്ട്രീയത്തിൽ ഒരാഴ്ച പോലും നീണ്ട കാലയളവാണ്’; ശശി തരൂർ

വൈശാഖും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം ഹോട്ടലിൽ മുറിയെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല. കരമനപൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പടെ നാലുപേർ പിടിയിലായെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Post Your Comments


Back to top button