മണ്ണുത്തി; മുൻ കേസിന്റെ ഒത്തുതീർപ്പിനെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗുണ്ടാ സംഘത്തിൽപ്പെട്ട കൊഴുക്കുള്ളി സ്വദേശികളായ മലയൻ വീട്ടിൽ രാജീവ് (21), പള്ളിയിൽ വീട്ടിൽ അക്ഷയ് (20), മൂർക്കിനിക്കര സ്വദേശികളായ പടിഞ്ഞാറേ വീട്ടിൽ വിഷ്ണുജിത്ത് (18), പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (18), വലക്കാവ് സ്വദേശി മച്ചിൽ വീട്ടിൽ വിഷ്ണു (19), മണ്ണുത്തി സ്വദേശി മൂഴ്ക്കാട്ടിൽ വീട്ടിൽ സുനീത് കൃഷ്ണൻ (24) എന്നിവരെയാണ് ഒല്ലൂർ എസിപി സി.കെ. ദേവദാസിന്റെ നേതൃത്വത്തിൽ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒന്നിനു രാവിലെ 11ന് ആണ് അടാട്ട് സ്വദേശി ക്രിസ്റ്റിയെയും നടത്തറ സ്വദേശി രൂപേഷിനെയും മുൻപുണ്ടായിരുന്ന കേസിനെക്കുറിച്ച് സംസാരിക്കുന്നതിനായി കൊഴുക്കുള്ളി അയ്യംകുന്നിലേക്കു വിളിച്ചു വരുത്തി ആക്രമിച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ തലയ്ക്കു ഗുരുതര പരിക്കേറ്റു. രൂപേഷിന്റെ കാലിന്റെ എല്ല് ഒടിഞ്ഞു. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പൂമലയിലെ ഒളിസങ്കേതത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
Post Your Comments