Advertisement
KeralaLatest NewsNews

ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പള്ളി

Advertisement

കണ്ണൂർ : മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് പിന്തുണ വാഗ്ദാനംചെയ്ത എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ഡി പി ഐയുമായി 72 മണ്ഡലങ്ങളിൽ പ്രാദേശിക നീക്ക് പോക്ക് എൽഡിഎഫ് നടത്തിക്കഴിഞ്ഞു. ഇല്ലാത്ത പ്രതിച്ഛായ ശൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ക്യാപ്റ്റൻ എന്ന പേര് നൽകിയത് പി ആർ ഏജൻസിയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ജോലിക്കാരിയുമായി ഭർത്താവ് പ്രണയത്തിൽ; ബന്ധം എതിർത്തതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് പരാതിയുമായി ഭാര്യ

ഇവൻ്റ് മാനേജ്മെൻറ് ആളുകളാണ് ക്യാപ്റ്റനെന്ന് വിളിച്ചു തുടങ്ങിയത്. അത് കേട്ട് പിണറായി ആസ്വദിക്കുന്നു. ഇപി യുടെയും , കൊടിയേരിയുടെയും പ്രസ്താവനകൾ പാർട്ടിയിൽ വളർന്ന് വരുന്ന വിഭാഗീയതയുടെ സൂചനയാണെന്നും തലശ്ശേരിയിൽ ബിജെപി വോട്ട് വേണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button