Advertisement
KeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് ഞങ്ങളാരും വിളിക്കാറില്ല; കാനം രാജേന്ദ്രൻ

Advertisement

ക്യാപ്റ്റനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനില്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഇടതുപക്ഷ ക്യാംപെയ്‌നെ ചൊല്ലി സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരിക്കെ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

‘മുന്നണി വളരെ ശക്തമായി അതിന്റെ വികസന അജണ്ട നടപ്പിലാക്കാന്‍ വേണ്ടി നടത്തിയ പരിശ്രമത്തിന്റെ നേട്ടമാണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പരിശ്രമത്തിന്റെ നായകനാണ്. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് ഞങ്ങളാരും വിളിക്കാറില്ല. മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലുമോ വിളിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button