Advertisement
KeralaLatest NewsNews

സൗണ്ട് എന്താണ് ആണിനെ പോലെ എന്ന പരിഹാസത്തേയും ഇപ്പോൾ മറികടന്നുവെന്ന് ട്രാൻസ്‌ജെൻഡർ സീമ വിനീത്.

Advertisement

ട്രാന്‍സ്ജെന്‍ഡറും പ്രിയപ്പെട്ട സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും ആണ് സീമ വിനീത്.ആണായി ജനിച്ച്‌ പെണ്ണായി മാറിയ സീമ വിനീത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ്.അടുത്തിടെ ആയിരുന്നു സീമയുടെ വര്‍ഷപൂജയുടെ ചിത്രങ്ങള്‍ വൈറല്‍ ആയത്. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വര്‍ഷപൂജ നടത്തി താന്‍ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്.

Also Read:മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ്​ മറന്നാലും ജനങ്ങള്‍ മറക്കില്ല; പിന്നില്‍നിന്ന് കുത്തിയെന്ന ആരോപണത്തിന് മറുപടി

സീമയുടെ വാക്കുകളാണിത്

ജീവിതത്തില്‍ കുട്ടിക്കാലം മുഴുവന്‍ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയില്‍ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു. ഇതിനിടയില്‍ പല വിധത്തില്‍ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാന്‍ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട്.ജീവിതത്തില്‍ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു. പക്ഷേ അതിനു ഒരുപാട് കടമ്ബകള്‍ കടക്കണം ഒരുപാട് സര്‍ജ്ജറികള്‍ വേണ്ടി വരും ഒരുപാട് കാശ് അതിനായി വേണ്ടിവരും. എല്ലാത്തിനും ഉപരി എല്ലാം നേടാന്‍ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം. ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു ഞാന്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി.

സര്‍ജ്ജറികള്‍ ഓരോന്നായി ചെയ്തു. അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കാന്‍ ആയിരുന്നു. പലപ്പോഴും ശരീരം വലിയ വേദനകള്‍ നേരിട്ടപ്പോള്‍ ആ വേദനകള്‍ ഒന്നും സമൂഹത്തില്‍ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനുമുന്നില്‍ വേദനകളല്ലാതായി മാറി. ഏകദേശം ഒരു മൂന്നു വര്‍ഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സര്‍ജ്ജറി.അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയില്‍ രണ്ടാമത്തെ സര്‍ജ്ജറിയും. ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സര്‍ജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു. ഏറ്റവും കൂടുതലായി ഞാന്‍ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം ‘സൗണ്ട് എന്താണ് ആണിനെ പോലെ എന്ന്’, ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ വോയിസ്‌ സര്‍ജ്ജറി വോയിസ് ഫെമിനൈസേഷന്‍ സര്‍ജറി.

ഒപ്പം ഉണ്ടായവര്‍ക്കൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സില്‍. ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ ഉള്ളതാണ്. ഇനിയും എന്റെ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും.. പ്രാര്‍ത്ഥിച്ച എല്ലാവരോടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി.

Related Articles

Post Your Comments


Back to top button