ഗുരുവായൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം ഓടിരക്ഷപ്പെട്ട പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. പാലയൂർ കറുപ്പംവീട്ടിൽ ഫവാദിനെയാണ് (33) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പിടികിട്ടാപുള്ളിയായ പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്.
പിറകിലെ വാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച ഫവാദിനെ സി.പി.ഒ രതീഷ് തടയാൻ ശ്രമിച്ചപ്പോഴാണ് കുരുമുളക് പൊടി സ്പ്രേ ചെയ്തിരിക്കുന്നത്. ഒരു വർഷം മുമ്പ് പാലയൂരിൽ യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്കൂട്ടർ തട്ടിയെടുത്തതുൾപ്പെടെ ഗുരുവായൂർ, വാടാനപ്പള്ളി, ചാവക്കാട്, കോഴിക്കോട്, വടക്കാഞ്ചേരി, കുന്നംകുളം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
Post Your Comments