Advertisement
KeralaCinemaMollywoodLatest NewsNewsEntertainment

വിവാഹമോചനം കിട്ടുമ്പോൾ കിട്ടട്ടേ , അത്യാവശ്യം ഒന്നുമില്ലല്ലോ?; ഭർത്താവുമായി പിരിഞ്ഞിട്ട് 9 വർഷമായെന്ന് അഞ്ജലി

വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അഞ്ജലി

Advertisement

നടി അഞ്ജലി നായരുടെ വിവാഹമോചന വാർത്തയാണ് അടുത്തിടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. സംവിധായകന്‍ അനീഷ് ഉപാസന ആണ് അഞ്ജലിയെ വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹമോചിതരായി. എന്നാൽ, ദൃശ്യം 2 ഹിറ്റായി നിൽക്കുന്ന സമയത്ത് ഇരുവരും വിവാഹമോചിതരായെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ, വിവാഹമോചന വാർത്തയെ കുറിച്ച് വ്യക്തമാക്കുകയാണ് നടി.

2012 മുതൽ ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ് നടി. വിവാഹമോചനം കിട്ടുമ്പോൾ കിട്ടട്ടേ, വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന നിലപാടിലാണ് താരം. മകൾ തൻ്റെ കൂടെയാണുള്ളതെന്നും താരം വ്യക്തമാക്കുന്നു.

അഞ്ജലി നായരുടെ വിവാഹ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ശത്രുക്കളാകുമെന്നാണ് നടി പറയുന്നത്. ചിത്ര എന്ന ഷോര്‍ട്ട് ഫിലിമിലെ ഫോട്ടോയാണ് പ്രചരിക്കപ്പെട്ടത്. കണ്ണൻ നായർക്കൊപ്പമുള്ള ആ ഫോട്ടോ എടുത്തത് പ്രമോഷന് വേണ്ടിയാണെന്ന് അഞ്ജലി പറയുന്നു.

Related Articles

Post Your Comments


Back to top button