Advertisement
Latest NewsNewsIndiaInternational

ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ അമേരിക്ക മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി

Advertisement

ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ അമേരിക്ക മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകത്തിന്റെ ജനാധിപത്യ വീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രാഹുൽ വിചിത്ര പരാമർശം ഉന്നയിച്ചത്. അമേരിക്കയിലെ ജനാധിപത്യം മികച്ചതാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മികച്ച ആശയങ്ങളുള്ള രാജ്യമാണ് അമേരിക്ക എന്നാണ് അടിസ്ഥാന പരമായി വിശ്വസിക്കുന്നത്. നമ്മുടെ ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് സ്വാതന്ത്ര്യം ഒതുങ്ങിക്കിടക്കുന്നു. ഇതിനെ പ്രതിരോധിക്കണമെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അമേരിക്കയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ല. ജനാധിപത്യത്തിന്റെ പങ്കാളികളാണ് നിങ്ങളെങ്കിൽ ഇവിടെ നടക്കുന്ന കാര്യങ്ങളിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു.

തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കൃത്യമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും, സംരക്ഷണം നൽകുന്ന നീതിന്യായ വ്യവസ്ഥയും, നിക്ഷ്പക്ഷമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങളും ആവശ്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

Related Articles

Post Your Comments


Back to top button