Advertisement
KeralaLatest NewsNews

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ ജോലിക്കായി മുട്ടിലിഴയേണ്ടി വരില്ലെന്ന ഉറപ്പുമായി രാഹുല്‍ ഗാന്ധി

ഇടതിന് സാധാരണക്കാരുടെ വേദന മനസിലാകില്ല

Advertisement

തിരുവനന്തപുരം ബി.ജെ.പിക്കും ഇടതുപക്ഷത്തിനും ഒരേ മനസാണെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നേമത്ത് കോണ്‍ഗ്രസിന്റെ റോഡ് ഷോയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും സി.പി.എമ്മും സമാന ആശയക്കാരാണ്. ധാര്‍ഷ്ട്യവും വെറുപ്പും ദേഷ്യവുമാണ് ഇടതിന്റെ ആശയം.

Read Also :വി ഐ പി പരിഗണകൾ ഒന്നുമില്ലാതെ ബി ജെ പി നേതാക്കൾ ഗൗരീശങ്കര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി.

ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നു. അവര്‍ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്.  ജി.എസ്.ടിയും
അങ്ങനെ തന്നെ. കോവിഡ് കാലത്ത് ലോക്ഡൗണും മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു ഇതില്‍ ധാര്‍ഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ ജോലിക്കായി മുട്ടിലിഴയില്ല. ഇടതിന് മറ്റുള്ളവരുടെ വേദന മനസിലാവില്ല. ഇടതിനോട് യോജിക്കാത്തയാളെ 52 കഷ്ണങ്ങളാക്കി. യു.ഡി.എഫ് ഒരിക്കലും അത് ചെയ്യില്ല അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button