04 April Sunday

VIDEO - മൈ ഡിയര്‍ മച്ചാനിലൂടെ ഗായകന്‍ മധു ബാലകൃഷ്ണനും സംഗീത സംവിധാന രംഗത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

മലയാളികള്‍ക്ക് പ്രിയങ്കരനായ  ഗായകന്‍ മധു ബാലകൃഷ്ണന്‍ ചലച്ചിത്ര സംഗീത സംവിധാനത്തിലേയ്ക്ക്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രം 'മൈ ഡിയര്‍ മച്ചാനി'ലൂടെയാണ് മധു ബാലകൃഷ്ണന്‍ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 'പൂമുടിച്ച് പുതുമനെപോലെ ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും....' പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണന്‍ സംഗീതം നല്‍കിയത്.

 കെ എസ് ചിത്രയ്‌ക്കൊപ്പം മധു ബാലകൃഷ്ണന്‍ ഗാനം ആലപിക്കുന്നു. 'പിന്നണി ഗാനരംഗത്ത് ഞാന്‍ 25 വര്‍ഷം പിന്നിടുകയാണ്. ഇതിനിടയില്‍ പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിയാതെപോയി. ഈ ഗാനം വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്'; മധു പറഞ്ഞു.

യുവതാരങ്ങളായ അഷ്‌ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് മൈ ഡിയര്‍ മച്ചാനിലെ മുഖ്യ കഥാപാത്രങ്ങള്‍. ബാനര്‍ -- ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം -- ബെന്‍സി നാസര്‍, സംവിധാനം-- ദിലീപ് നാരായണന്‍, ഛായാഗ്രഹണം-- പി സുകുമാര്‍, കഥ/തിരക്കഥ- --വിവേക്, ഷെഹീം കൊച്ചന്നൂര്‍,  ഗാനരചന-- എസ് രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top