Advertisement
CricketLatest NewsNewsSports

പാകിസ്ഥാൻ താരങ്ങൾക്ക് വിസ നൽകുമെന്ന് ബിസിസിഐ

പാകിസ്ഥാൻ താരങ്ങൾക്ക് 2021 ടി20 ലോകകപ്പിൽ പങ്കെടുക്കാനുള്ള വിസ നൽകുമെന്ന് ബിസിസിഐ. ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനാൽ തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും മുൻ ക്രിക്കറ്റ് താരങ്ങളും പാകിസ്താന്റെ പങ്കാളിത്തത്തെ ബാധിക്കുമോ എന്ന കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ കാരണം മുൻനിർത്തി പാകിസ്ഥാൻ ബോർഡ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഐസിസിയ്ക്ക് ബിസിസിഐ ഉറപ്പ് നൽകിയത്.

അല്ലാത്ത പക്ഷം ഇന്ത്യയിൽ നിന്ന് വേദി യുഎഇയിലേക്ക് മാറ്റണമെന്നും പാകിസ്ഥാൻ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ്റ് താരങ്ങൾക്ക് മാത്രമല്ല ആരാധകർക്കും ഒഫീഷ്യലുകൾക്കും ജേർണലിസ്റ്റുകൾക്കും ഇന്ത്യൻ സർക്കാർ വിസ നൽകണമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻറെ ആവശ്യം. 2016ൽ പാകിസ്ഥാൻ ഐസിസി ലോകകപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button