Advertisement
KeralaNattuvarthaLatest NewsNews

‘മെട്രോമാൻ കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്രശില്‍പി’; ഇ. ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്​ ബി.ജെ.പി സ്​ഥാനാര്‍ഥിയായ ഇ. ശ്രീധരന് വീഡിയോ സന്ദേശത്തിലൂടെ​ വിജയാശംസ നേര്‍ന്ന്​ സിനിമ നടന്‍ മോഹന്‍ലാല്‍. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീഷണശാലിയാണ് ഇ ശ്രീധരനെന്ന് മോഹൻലാൽ പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പിയാണ്​ ശ്രീധരനെന്നും അദ്ദേഹത്തിന്‍റെ സേവനം ഇനിയും നമുക്ക് ആവശ്യമു​ണ്ടെന്നും മോഹന്‍ലാല്‍ സന്ദേശത്തില്‍ പറഞ്ഞു.

കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്ബന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമയാണ് ശ്രീധരനെന്നും, ഏല്‍പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്ക വന്ന തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വമാണ് അദ്ദേഹമെന്നും വിജയാശംസ നേര്‍ന്നുകൊണ്ട് മോഹൻലാൽ പറഞ്ഞു.

Related Articles

Post Your Comments


Back to top button