Advertisement
News

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി കൂട്ടാബലാൽസഘത്തിനിരയായത് ട്യൂഷൻ കഴിഞ്ഞു മടങ്ങുമ്പോൾ

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വീട്ടിലേക്ക് മടങ്ങും വഴി നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി പറഞ്ഞു.

Also Read:16 കാരനായ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ദുരൂഹത പുറത്ത് കൊണ്ടുവരാൻ പുനരന്വേഷണം

ലഖാന്‍, വികാസ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തെന്നും രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അയല്‍ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച്‌ വീട്ടുകാരെ അറിയിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Related Articles

Post Your Comments


Back to top button