Advertisement
Latest NewsNewsIndiaCrime

യുപിയിൽ മത്സരത്തിനിടെ തർക്കം; 16കാരനെ ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

ഉന്നാവ് : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനാറുകാരന്‍ ബാറ്റ് കൊണ്ട് തലക്കടിയേറ്റ് മരണപ്പെടുകയുണ്ടായി. പതിനാല് വയസുകാരനാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറയുകയുണ്ടായി. സാഫിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സലേഹ്‌നഗറില്‍ മാര്‍ച്ച് 31ന് വൈകിട്ടായിരുന്നു മത്സരം നടന്നത്. സംഭവദിവസം വൈകിട്ടോടെ കുറച്ചു കുട്ടികൾ ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതിനിടെ ക്രീസിലുണ്ടായിരുന്ന പതിനാലുകാരന്‍ എല്‍ബിയില്‍ പുറത്തായതായി അംപയര്‍ പറഞ്ഞെങ്കിലും ഈ കുട്ടി ക്രീസ് വിടാന്‍ തയ്യാറായില്ല. ഇതിനിടെ ഫീല്‍ഡര്‍ ഔട്ടിനായി ശക്തമായി വാദിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് ഫീല്‍ഡര്‍ ബാറ്റ്സ്‌മാനെ തള്ളുകയായിരുന്നു ഉണ്ടായത്. ഇതോടെ പ്രകോപിതനായ ബാറ്റ്സ്‌മാന്‍ ബാറ്റുകൊണ്ട് 16 കാരനെ കഴുത്തിന് അടിക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Related Articles

Post Your Comments


Back to top button