കളമശേരി > സിനിമാനടൻ മണികണ്ഠൻ ഒരു പാട്ടുപാടിയാണ് കളമശേരിയെ കൈയിലെടുത്തത്. പാടത്തും വ്യവസായശാലകളിലും പണിയെടുക്കുന്ന കീഴാളന്റെ ജീവിതപ്പാട്ട്. പി രാജീവിന്റെ വിജയത്തിനായി ഏലൂർ പാതാളത്ത് സംഗമിച്ച വേദിയും സദസ്സും കരഘോഷത്തോടെ ഒപ്പം ചേർന്നു. ആവേശക്കൊടുമുടിയിൽ പാടിയവസാനിപ്പിച്ച മണികണ്‌ഠൻ ഒറ്റ വാചകത്തിൽ തന്റെ അഭ്യർഥനയും മുന്നോട്ടുവച്ചു. നാടിന് ഒരുപാട് നന്മ ചെയ്‌ത പിണറായി സർക്കാർ ഇനിയും തുടരണം. അതു മാത്രമാണ് എനിക്ക് പറയാനുള്ളത്.
സംവിധായകൻ ആഷിക് അബു, അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ റിമ കല്ലിങ്കൽ, സംഗീതസംവിധായകൻ ബിജിബാൽ, നടിമാരായ സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ് തുടങ്ങിയ സിനിമാ–-സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിന്റെ വിജയത്തിനായി വോട്ടഭ്യർഥിച്ചു. വിദ്യാർഥികാലംമുതൽ രാജീവിനെ അടുത്തറിയുന്നവരും അദ്ദേഹത്തിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരുമാണ് തങ്ങളിൽ പലരുമെന്ന് ആഷിക് അബു പറഞ്ഞു.
മനുഷ്യരെയാകെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാനാഗ്രഹിക്കുന്ന രാഷ്‌ട്രീയത്തിന്റെ വക്താവായാണ് തനിക്ക് രാജീവിനെ അറിയാവുന്നതെന്നും എൽഡിഎഫ് സർക്കാർ തുടരുമ്പോൾ ഒപ്പം രാജീവ് ഉണ്ടാകണമെന്നും റിമ കല്ലിങ്കൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ തുടരണമെന്നത് കേരളം ആഗ്രഹിക്കുന്ന കാര്യമാണെന്നും അതിനായി കളമശേരിയിൽ രാജീവിന്റെ വിജയം ഉറപ്പാണെന്നും സജിത മഠത്തിൽ പറഞ്ഞു. മണികണ്‌ഠൻ ആചാരി, സൂരജ് സന്തോഷ്, സംവിധായകൻ കമൽ എന്നിവരും പങ്കെടുത്തു. പി രാജീവ്, എ ഡി സുജിൽ, കെ ചന്ദ്രൻപിള്ള എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-

തിരൂർ കൂട്ടായിയിൽ എൽഡിഎഫ് റാലിക്കു നേരെ ലീഗ് അക്രമം, കാർ തകർത്തു
-

ധർമ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ്ഷോ നാളെ; പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, മധുപാൽ തുടങ്ങിയവർ എത്തും
-

കലാകാരന്മാർക്ക് പിന്തുണയും സഹായവും നൽകിയ സർക്കാർ: ഡോ. കെ ഓമനക്കുട്ടി
-

എന്തുകൊണ്ട് എൽഡിഎഫ്... തുടരണം ഈ മികച്ച മാതൃക: പിന്തുണയുമായി കലാ, സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ
-

വെറുംവാക്കല്ല, വരും കളമശേരിക്ക്
സമഗ്ര കുടിവെള്ളപദ്ധതി
-

"പ്രക്ഷോഭവും, വായനയും, എഴുത്തും, പാർലമെൻ്ററി പ്രവർത്തനവും എന്നപോലെ കൃഷിയും രാജീവിന് ജീവനാണ്'; അശോകൻ ചരുവിൽ എഴുതുന്നു
-

ഈ കരുതലിനോട് ചേർന്നുനിൽക്കും കളമശേരി
-

ഉറപ്പ്, ആ കുതിപ്പിനൊപ്പമുണ്ടാകും കളമശേരി
-

കളമശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ച് എൽഡിഎഫ്
-

ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം പരാജയഭീതിപൂണ്ട്: പി രാജീവ്
-

എറണാകുളത്തിന്റെ കടം കളമശ്ശേരി വീട്ടുമെന്ന് പങ്കിച്ചേച്ചി
-

'ഈ കനിവ് എങ്ങനെ മറക്കും; അവസാന നിമിഷം വരെയും അമ്മ സഖാവിനെ കുറിച്ച് പറയുമായിരുന്നു'