Advertisement
COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് പുതുതായി കോവിഡ് ബാധിച്ചത് 2084 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ പുതുതായി 2084 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2210 പേരാണ് ഇതിനോടകം രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊറോണ വൈറസ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,68,023 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,52,321 പേരും രോഗമുക്തരായി. 1504 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 14,198 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,52,243 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.

Related Articles

Post Your Comments


Back to top button