Advertisement
COVID 19Latest NewsNewsIndia

ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ധാക്ക: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ഏഴു ദിവസം സമ്പൂര്‍ണ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അടിയന്തര സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ കാലയളവിൽ ഇളവ് നല്‍കിയിട്ടുള്ളതെന്ന് ഭരണകൂടം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ലോക്ഡൗണില്‍ എല്ലാ ഓഫീസുകളും കോടതികളും അടച്ചിടുമെങ്കിലും വ്യവസായ മേഖലകള്‍ പ്രവര്‍ത്തനം തുടരുന്നതാണ്. വ്യവസായ മേഖലകള്‍ അടച്ചിട്ടാല്‍ തൊഴിലാളികൾക്ക് അവരുടെ ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് പോകേണ്ടിവരുമെന്ന് ഭരണകൂടം അറിയിക്കുകയുണ്ടായി.

ബംഗ്ലാദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,830 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. പ്രതിദിനം 23.28 ശതമാനമാണ് രോഗബാധിതരുടെ നിരക്ക് ഉള്ളത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 6,24,594 ൽ എത്തിയിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 50 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

 

Related Articles

Post Your Comments


Back to top button